കേരള തൊഴിലാളിക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2023 – 2024 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
2023-2024 അധ്യയന വർഷത്തിൽ 8, 9, 10, എസ്എസ്എൽസി / പ്ലസ് വൺ / ബി.എ. / ബി. കോം. / ബി.എസ്.സി. / എം. എ / എം. കോം / (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു / എം.എസ്.സി / ബി.എഡ് / പ്രൊഫഷണൽ കോഴ്സുകളായ എഞ്ചിനീയറിങ് / എം.ബി.ബി.എസ് / ബി.ഡി.എസ് / ഫാം ഡി / ബി.എസ്.സി. നഴ്സിങ് / പ്രൊഫ ഷണൽ പി.ജി കോഴ്സുകൾ / പോളിടെക്നിക് ഡിപ്ലോമ / റ്റി.റ്റി.സി / ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്സിങ് /പാരാമെഡിക്കൽ കോഴ്സ് / എം.സി.എ / എം.ബി.എ / പിജിഡിസിഎ / എഞ്ചിനീയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ / വെറ്റിനറി / ഹോമിയോ / ബി. ഫാം / ആയുർവേദം / എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം / ഫിഷറീസ് / ബി സി എ / ബി. എൽ. ഐ. എസ്.സി / എച്ച്.ഡി.സി & ബി എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് / സി.എ. ഇന്റർമീഡിയറ്റ് / മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർ പ്പിക്കണം. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധി കാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം www.labourwelfarefund.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 20ന് അഞ്ചു വരെ സ്വീകരിക്കും. ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.