തിരുവനന്തപുരം : കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 100 രൂപയ്ക്ക് നേരിട്ടും 135 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 രൂപയ്ക്കും 85 രൂപയ്ക്കും യഥാക്രമത്തിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 22.
അപേക്ഷ ഫോറം തപാലിൽ ലഭിക്കേണ്ടവർ 135 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് പ്രിൻസിപ്പാൾ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരള, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.