ഭക്ഷ്യസുരക്ഷാ ലൈസൻസനും രജിസ്‌ട്രേഷനും ഓൺലൈനായി അപേക്ഷിക്കണം

11

ഭക്ഷ്യസംരംഭകർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായി ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. ഇതിനായി ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഫോസ്‌കോസിൽ ഓൺലൈനായി അപേക്ഷിച്ച് നിശ്ചിത തുക ഫീസായി അടയ്ക്കണം. ഭക്ഷ്യസംരംഭകർക്ക് അവർ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റുകൾ സ്വയം ഡൗൺലോഡ് ചെയ്യാം.

വാർഷിക വിറ്റുവരവ് 12 ലക്ഷത്തിൽ താഴെയുള്ള സംരംഭകർക്ക് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനും 12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സംരംഭകർക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ലൈസൻസുമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.

NO COMMENTS