കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ/ സീനിയർ റസിഡന്റ് തസ്തികയിൽ നിശ്ചിത യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പും ഒപ്പിട്ട അപേക്ഷയും dmekerala@gmail.com ലേക്ക് അയക്കണം. ജൂനിയർ റസിഡന്റിന്റെ 24 ഉം സീനിയർ റസിഡന്റിന്റെ 28 ഉം ഒഴിവുകളുണ്ട്.