കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

21

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം.

വിശദമായ ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം ജൂൺ 20ന് വൈകിട്ട് 5 മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2320504, 0471-2322736. വെബ്‌സൈറ്റ്: www.kerafed.com സന്ദർശിക്കുക.

NO COMMENTS