കാസറഗോഡ് – സ്‌കാവഞ്ചര്‍ കം ഗാര്‍ഡനര്‍ നിയമനം

130

കാസറഗോഡ് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരവനടുക്കത്തുള്ള കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്‌കാവഞ്ചര്‍ കം ഗാര്‍ഡനറെ നിയമിക്കുന്നു.അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തും.

പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പട്ടികവര്‍ഗ്ഗ യുവാക്കള്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994 255466

NO COMMENTS