ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

161

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് എന്‍.എ.എം ഫണ്ട് പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായം 50 വയസ്. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 25 ന് രാവിലെ 10.30 ന് തിരുവനന്തുപരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിലാസം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), പഴവങ്ങാടി, കിഴക്കേക്കോട്ട, തിരുവനന്തപുരം – 695023. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2474266.

NO COMMENTS