തിരുവനന്തപുരം : കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. (കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയ്ക്ക് മുൻഗണന).