കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്ബറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പള്‍സര്‍ സുനിയും ദിലീപുമായുള്ള ബന്ധത്തിന്റെ മുഖ്യകണ്ണികളിലൊന്ന് അപ്പുണ്ണിയാണെന്നാണ് പൊലീസ് കരുതുന്നത്.