ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

213

കൊച്ചി:നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പുണ്ണിയെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും കേസിലെ പങ്കാളിത്തത്തെ കുറിച്ച് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെടും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണമുയര്‍ന്ന കൊച്ചി കരുമാലൂരിലെ സര്‍വേ നടപടികള്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നും തുടരും.

NO COMMENTS