ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു

188

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംa ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. അപ്പുണ്ണിക്കൊപ്പം പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്തത്. അപ്പുണ്ണി നല്‍കിയ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന് എല്ലാ സഹായവും ചെയ്തത് അപ്പുണ്ണിയാണെന്നാണ് പോലീസിന്റെ നിഗമനം.

NO COMMENTS