തിരുവനന്തപുരം : പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലേയും പഴയ കഴക്കൂട്ടം, ശ്രീകാര്യം ഗ്രാമപഞ്ചായത്തു കളുടെ ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.