തിരുവനന്തപുരം : നെയ്യാറ്റിന്‍കര മേലേതെരുവ് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ഒന്‍പതിന് നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.