ഗൾഫിൽ പ്രവാസി ആയി എത്തുന്ന ഓരോ പ്രവാസികൾക്കും തനിക്ക് ഏറ്റവും പ്രിയമേറിയ ആഹാരങ്ങളുടെ പട്ടികയിൽ അറബി ഫുഡും ഇടം പിടിക്കും. ഇന്ത്യൻ ഫുഡിൽ ഉപയോഗിക്കുന്നത് പോലെ ഉള്ള മസാലകൂട്ടുകൾ ഒഴിവാക്കി ഏറ്ററും രുചികരമായ രീതിയിൽ തയ്യാറാക്കുന്ന ആഹാരമാണ് സൗദി ആഹാരം. കബ്സ ആയിരുന്നാലും മദ്ബൂത് ആയിരുന്നാലും മന്തി ആയിരുന്നാലും അതിന്റെ രുചിക്കൂട്ട് എന്നും പ്രവാസികളുടെ നാവിലുണ്ടാകും.
ഇന്ന് കേരളകരയിലും വഴിയോര ഹോട്ടലുകളിലും തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലും അറബി ആഹാരം ഇടം പിടിച്ചു. അവിടത്തെ ബോർഡുകൾ ശ്രദ്ധിച്ചാൽ നമുക്ക് അത് മനസിലാകും. നമ്മളുടെ കൊച്ച് ഗ്രാമങ്ങളിൽ പോലും ഷാവ്വായാ കോഴിയും ഗ്രിൽഡ് ചിക്കനും കുഴി മന്ദിയും ഒക്കെ സുലഭമാണ്. പ്രവാസി ജീവിതം അവസാനിപ്പിച് നാട്ടിൽ പോയാലും ഈ മണ്ണിലെ ആഹാരരീതി ഒരിക്കലും മറക്കാൻ പറ്റില്ല. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ വാഹനത്തിൽ ദൂരയാത്ര പോകുമ്പോൾ അറബി ഭക്ഷണത്തെയാണ് ആശ്രയിക്കുക. കാരണം ഇന്ത്യൻ ഫുഡ് ആണെങ്കിൽ അതിലെ മസാലകൂട്ടുകൾ നമ്മളുടെ യാത്രയെ ബുദ്ധിമുട്ടിക്കും. ഇത് യാത്രക്കാർ ആയ പല പ്രവാസികളുടെയും അറിവിൽ നിന്ന് കിട്ടിയതാണ്. സ്നേഹത്തിനും സൗഹാർധത്തിനും ബന്ധം കൊടുക്കുന്ന ഒരു ഭക്ഷണരീതി ആണ് അറബികൾക്ക് ഉള്ളത്. ഒരു വലിയ വട്ട പാത്രത്തിൽ ചൂടോടെ കബ്സയും അതിനു മുകളിൽ ചുട്ട കോഴിയും ചുറ്റും വിട്ടതിനു അറബികൾ ഇരുന്നു കഴിക്കുമ്പോൾ അത് അവരുടെ സഹോദര്യത്തെ വിളിച്ചുണർത്തുന്നു. ആഹാരം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവരുടെ അടുത്തകൂടെ പോകുന്നത് ഏത് രാജ്യക്കാരൻ ആയാലും അവരെകൂടെ ആഹാരം കഴിക്കാൻ വേണ്ടി പിടിച്ചിരുത്തും. ഇത് അറബികളുടെ ആഹാരരീതിയും മര്യാദയും ആണ്. പ്രവാസികൾ അവധി ദിവസങ്ങളിൽ ചെറിയ തണുപ്പ് ഉള്ള സമയത്ത് മരുഭൂമിയിൽ പോയിരുന്നു സൗഹൃത്തോടെ ചുട്ടകോഴിയും കുബ്ബൂസും കഴിക്കുന്നത് സാധാരണ കാഴ്ചയാണ്. അറബി ആഹാരത്തിനു രുചിയെ പോലെ തന്നെ സൗഹൃദത്തിനും സ്ഥാനമുണ്ട്. അറബി ആഹാരം കഴിച്ച് വയറു ചീത്തയാകും എന്ന് പേടിക്കണ്ട. പ്രവാസി ജീവിതം അവസാനിപ്പിച്ച നാട്ടിൽ പോയാലും വീട്ടിൽ വല്ലപ്പോഴും ഈ അറേബ്യൻ ആഹാരം പാചകം ചെയ്ത് മക്കളും ഭാര്യയും ഒരുമിച്ച് കഴിക്കും. അതാണ് അറേബ്യൻ ആഹാരത്തിന്റെ രുചിയുടെ മാഹാത്മ്യം.
റാഫി പാങ്ങോട്