കേരള സർവകലാശാല അറബി വിഭാഗം നടത്തിവരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെ പതിമൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു യോഗ്യത പ്ലസ് ടു/ തത്തുല്യം, ഫീസ് 3000 രൂപ, കാലാവധി : മൂന്നുമാസം അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 2023 സെപ്റ്റംബർ 19 ചൊവ്വ രാവിലെ 10 മണിക്ക് അറബിക് വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0471 230 8846