ആറന്മുള • രണ്ടു പതിറ്റാണ്ടിനു ശേഷം ആറന്‍മുള പുഞ്ചയില്‍ കൃഷി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞാണ് കൃഷിക്ക് തുടക്കമായത്. ആറന്‍മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്നുള്ള 58 ഹെക്ടറിലാണ് ആദ്യഘട്ട കൃഷിയിറക്കല്‍. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ സഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല, എന്നാല്‍ ആറന്മുളയില്‍ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.