അരുണ്‍ ജെയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍ഷിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

188

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍ഷിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കും മറ്റ് എ.എ.പി നേതാക്കള്‍ക്കും എതിരായ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ മതിയായ കാരണമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആരോപണമാണ് കേസിന്‍റെ ആധാരം. കെജ്രിവാളിന് പുറമെ എ.എ.പി നേതാക്കളായ രാഘവ് ചന്ദ, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, ദീപക് ബാജ്പേയ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ എപ്രില്‍ 7ന് അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY