ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലുമെന്ന് അരവിന്ദ് കെജ്രിവാളിന് ഭീഷണി

201

ഡല്‍ഹി : ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഭീഷണി. എമര്‍ജന്‍സി നന്പരായ 100 ല്‍ വിളിച്ചായിരുന്ന അജ്ഞാതന്‍റെ ഭീഷണി. നിലവില്‍ ചണ്ഡീഗഡിലുള്ള കെജ്രിവാള്‍ ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഭീഷണി. ഭീഷണി എവിടെ നിന്നുമാണ് വന്നതെന്നോ അജ്ഞാതന്‍ ആരാണെന്നോ പോലീസിന് ഒരു തുന്പും ലഭിച്ചിട്ടില്ല. അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷാ വലയത്തിലാണ്. ഭീഷണി കിട്ടിയ വിവരം ഡല്‍ഹി പോലീസ് ചണ്ഡീഗഡ് പോലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കെജ്രിവാളിന് നേരെ ഭീഷണി ഉയരുന്നത്. മാര്‍ച്ചില്‍ സമാനഗതിയിലുള്ള ഭീഷണി കിട്ടിയിരുന്നു. ജൂലൈയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി വധിച്ചേക്കുമെന്ന് കെജ്രിവാള്‍ തന്നെ വ്യക്തമാക്കിയിരുന്ന. തന്നെ ഇല്ലാതാക്കാന്‍ മോഡി ഏതറ്റം വരെ പോകുമെന്നും പറഞ്ഞിരുന്നു. എംഎല്‍എമാര്‍ എല്ലാവരും ജയിലില്‍ പോകുകയാണെന്നും ബലി നല്‍കാന്‍ തയ്യാറാകുകയാണെന്ന് കുടുംബത്തോട് പറയണമെന്നും എന്നിട്ടും പാര്‍ട്ടിയോടാണ് കൂറെങ്കില്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പോരാനായിരുന്നു വീഡിയോ സന്ദേശത്തില്‍ കെജ്രിവാള്‍ പറഞ്ഞത്.

NO COMMENTS

LEAVE A REPLY