നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ അറിഞ്ഞിരുന്നു : അരവിന്ദ് കേജ്‍രിവാള്‍

198

ന്യൂഡല്‍ഹി • 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. നോട്ട് അസാധുവാക്കാനുള്ള തീരുമാനം ചോര്‍ന്നിരുന്നു. ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ അറിഞ്ഞിരുന്നു. പൂഴ്ത്തി വയ്പുകാര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമുണ്ടായതെന്നും കേജ്‍രിവാള്‍ ആരോപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ എന്തുകൊണ്ടാണ് ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ക്ക് നിക്ഷേപമായി ലഭിച്ചത്. ഇതു സംശയമുളവാക്കുന്നതാണ്. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്‍റെ നടപടിയെക്കുറിച്ച്‌ മൂന്‍കൂറായി വിവരം ലഭിച്ചിരുന്നുവെന്നു വേണം ഇതില്‍നിന്നും മനസ്സിലാക്കാന്‍. കള്ളപ്പണത്തിനെതിരെ പോരാടെന്ന പേരില്‍ വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത് കള്ളപ്പണക്കാര്‍ക്കു നേരെയല്ല, സാധാരണ ജനങ്ങള്‍ക്കുനേരെയാണ്. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്‍റെ പുതിയ നടപടിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കേജ്‍രിവാള്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY