അഴിമതി പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് അരവിന്ദ് കെജരിവാളിനെതിരെ കേസ്

220

ദില്ലി: അഴിമതി പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനിടെ കെജറിവാളിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മറ്റ് പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി എഎപിക്ക് വോട്ട് ചെയ്യണമെന്ന് കെജറിവാളിന്റെ ഗോവന്‍ പ്രസംഗത്തിനെതിരെയാണ് കേസെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ നേരത്തെ കെജരിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെജരിവാള്‍ വ്യക്തമാക്കിയതോടെയാണ് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഭരണഘടനാസ്ഥാനപങ്ങള്‍ക്കെതിരെയുള്ള കെജരിവാളിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ആരോപണവും ഉന്നയിച്ചു.കെജരിവാളിന്റെ ബന്ധു സുരേന്ദ്രകുമാര്‍ ബന്‍സാല്‍ അനധികൃതമായി പൊതുമരാമത്ത് കരാര്‍ നേടിയെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണമെന്ന് എഎപി പ്രതികരിച്ചു

NO COMMENTS

LEAVE A REPLY