ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളിനെ ബിജെപി വനിതാ സംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉപരോധിച്ചു. മൂന്ന് ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന് പുറപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു കെജ് രിവാള്‍.ഡല്‍ഹി മുന്‍മന്ത്രി സന്ദീപ് കുമാര്‍ ഉള്‍പ്പെട്ട അശ്ലീല സി.ഡി വിവാദത്തില്‍ കെജ് രിവാള്‍ പ്രതികരിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിനെയും മഹാത്മാ ഗാന്ധിയേയും സന്ദീപ് കുമാറുമായി താരതമ്യപ്പെടുത്തിയ ആം ആദ്മി നേതാവ് ആശുതോഷിനെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കെജ് രിവാള്‍ ട്രെയിനില്‍ കയറിപ്പറ്റിയത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഡല്‍ഹി പോലീസ് അലംഭാവം കാട്ടുകയാണെന്നും അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പുറത്തിറക്കാനാണ് കെജ് രിവാള്‍ പഞ്ചാബിലേക്ക് യാത്രതിരിച്ചത്.