ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നാവിന്റെ ശസ്ത്രക്രിയക്ക് ശേഷം സംസ്ഥാനത്തേക്ക് മടങ്ങി. വര്‍ഷങ്ങളായി അലട്ടിയിരുന്ന ചുമയ്ക്ക് ശമനം കാണുന്നതിനായാണ് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ 10 ദിവസമായി ബംഗലൂരുവലായിരുന്ന കേജ്രിവാളിന് ഒരാഴ്ചത്തെ പരിപൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഫയലുകളും മീറ്റിങ്ങുകളും അദ്ദേഹം വീട്ടില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ദേശീയ തലസ്ഥാനം ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്പോള്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പഞ്ചാബ് ഗോവ തെരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിദേശയാത്ര നിര്‍ത്തി മടങ്ങാന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതും വിവാദമായിരുന്നു.