ന്യൂഡല്‍ഹി• ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മിന്നലാക്രമണത്തെക്കുറിച്ചു പാക്കിസ്ഥാന്റെ പ്രചാരണം തെറ്റാണെന്നു തെളിയിക്കണം. ഇതിനായി തെളിവുകള്‍ പുറത്തുവിടണമെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു മിനിറ്റ് വിഡിയോ സന്ദേശത്തിലാണ് കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.മാത്രമല്ല, വിദേശ മാധ്യമങ്ങള്‍ പാക്ക് നിലപാടിനെയാണു പിന്തുണയ്ക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്ബോള്‍ തന്റെ രക്തം തിളയ്ക്കുന്നു. മോദിയുമായി തനിക്കു 100 വ്യത്യാസങ്ങള്‍ ഉണ്ടാകാം.എന്നാല്‍ പാക്കിസ്ഥാനോടുള്ള ഈ സമീപനത്തിന് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നു, കേജ്രിവാള്‍ പറഞ്ഞു.ആക്രമണം നടന്നെന്ന കാര്യം പാക്കിസ്ഥാന്‍ ഇപ്പോഴും നിഷേധിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യയാണെന്നാണു പാക്ക് നിലപാട്.