അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന

233

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. കോടതി വിധിയുടെ ലംഘനമാണ് കമ്മീഷന്റെ നടപടിയെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു. ഇതിനിടെ പഞ്ചാബില്‍ തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കാന്‍ കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു വോട്ട് ചെയ്യാന്‍ മറ്റ് പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങിയ ശേഷം ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഗോവയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടിക്കാധാരം. നേരത്തെ ദില്ലിയിലെ തെരഞ്ഞെടുപ്പിലും കെജ്‌രിവാള്‍ ഈ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ദില്ലി കോടതി കെജ്‌രിവാളിനനുകൂലമായി വിധിച്ചിരുന്നു. കോടതി വിധിയുടെ ലംഘനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.

ഇതിനിടെ പഞ്ചാബില്‍ തനിക്കെര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ മാത്രമാണ് പൊലീസിനെ ഉപയോഗിക്കേണ്ടതെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍ പോയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവാക്കിയാണ് കെജ്‌രിവാള്‍ പഞ്ചാബില്‍ പ്രചാരണം തുടരുന്നത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ലംബിയില്‍ മത്സരിക്കുന്ന പിസിസി അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പട്യാലയിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെണന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. എഎപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി

NO COMMENTS

LEAVE A REPLY