ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവമെന്ന് നായിഡു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയാണ് ബിജെപിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ആക്രമണസമയത്ത് നോക്കുകുത്തികളായി നിന്ന ഡല്‍ഹി പോലീസ് ഇതിന് മറുപടി നല്‍കണമെന്നും നായിഡു ആവശ്യപ്പെട്ടു.ഇത്തരം സംഭവങ്ങളിലൂടെ പ്രതിപക്ഷത്തെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അല്ലെന്നു ഇത്തരക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.