ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ പോലീസ് റെയിഡ്

250

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ പോലീസ് റെയിഡ്. ചീഫ് സെക്രട്ടറി അന്‍ഷുപ്രകാശിനെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയിഡ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ റെയിഡ് തുടങ്ങിയതായും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീന്ദ്ര കുമാര്‍ സിങ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച കെജ്രിവാളിന്റെ വസതിയില്‍ വെച്ച്‌ തന്നെ എഎപിയുടെ എംഎല്‍എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാര്‍വാള്‍ എന്നിവര്‍ മദിച്ചതായും സംഭവം കെജ്രിവാള്‍ കണ്ടതായും അന്‍ഷുപ്രകാശ് ആരോപിച്ചിരുന്നു. ഒരു കൂടിക്കാഴ്ച്ചക്കായി മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും അന്‍ഷുപ്രകാശ് പറഞ്ഞിരുന്നു.

NO COMMENTS