ഡല്‍ഹിക്ക് സംസ്ഥാന പദവി അനുവദിച്ചാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് അരവിന്ദ് കെജ്‌രിവാള്‍

281

ന്യൂഡല്‍ഹി : ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസ്സാക്കി സംസാരിക്കവേയാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടു ബി.ജെ.പിക്ക് അനുകൂലമാക്കും. ബി.ജെ.പിക്ക് വേണ്ടി തങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യും. ഇതിന് വിഘാതം സംഭവിച്ചാല്‍ ഡല്‍ഹിയിലെ ഓരോ വീട്ടിലും ബി.ജെ.പിയെ പുറത്താക്കുക എന്ന ബോര്‍ഡ് സ്ഥാപിക്കും. പൂര്‍ണ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

NO COMMENTS