പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

153

ന്യൂഡല്‍ഹി : പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച്‌ ഡല്‍ഹിയില്‍ ഇന്ധന വില കുറവാണെന്നും ജനങ്ങളോട് ബിജെപി മാപ്പ് പറയേണ്ടതായി വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ച്‌ ഡല്‍ഹിയില്‍ പമ്ബുടമകള്‍ ഇന്ന് പമ്ബുകള്‍ അടച്ചിട്ട് സമരം നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് വരെയാണ് സമരം.

NO COMMENTS