അപകീര്‍ത്തി കേസില്‍ അരവിന്ദ് കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി

221

ന്യൂഡല്‍ഹി ; കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കിയ അപകീര്‍ത്തി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി അറിയിച്ചു. അതേസമയം പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാരണം പറഞ്ഞ് കെജ്രിവാള്‍ കോടതിയിലെത്താതെ മുങ്ങി നടക്കുകയായിരുന്നു.
വിചാരണ മനഃപൂര്‍വ്വം വൈകിപ്പിക്കാനുളള കെജ്രിവാളിന്റെ തന്ത്രമാണിതെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് കോടതി കെജ്രിവാളിനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു.മാര്‍ച്ച്‌ 25 അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നടത്തിയ അഴിമതിയാരോപണത്തിനെതിരേയാണ് 2015 ഡിസംബറില്‍ കെജ്രിവാളിനെയും, ആം ആദ്മി പാര്‍ട്ടിയിലെ മറ്റു ചില അംഗങ്ങളെയും പ്രതിചേര്‍ത്ത് അരുണ്‍ ജയ്റ്റ്ലി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് അരുണ്‍ ജയ്റ്റ്ലി അരവിന്ദ് കെജ്രിവാളിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുളളത്.

NO COMMENTS

LEAVE A REPLY