വാസ്തുവിദ്യാ ചുമർചിത്രകല കോഴ്‌സുകൾ

160

തിരുവനന്തപുരം : സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിൽ ആറ•ുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തിൽ (കാഞ്ഞങ്ങാട് ശ്രീ. വിരാട് വിശ്വകർമ്മ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്) ആരംഭിക്കുന്ന വാസ്തുവിദ്യയുടെയും ചുമർചിത്ര കലയുടെയും കോഴ്‌സുകൾ ആഗസ്റ്റിൽ ആരംഭിക്കും.

പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ (ഒരു വർഷം): പ്രവേശന യോഗ്യത – ബിടെക് – സിവിൽ എൻജിനിയറിംഗ്, ബി ആർക്ക് പ്രായപരിധി ഇല്ല. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ (ഒരു വർഷം): പ്രായപരിധി 35 വയസ്സ്, യോഗ്യത എസ്.എസ്.എൽ.സി (50 ശതമാനം വിശ്വകർമ്മ വിഭാഗത്തിന്), പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഒരു വർഷ കറസ്‌പോണ്ടൻസ് ഡിപ്ലോമ: യോഗ്യത-അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ പ്രായപരിധി ഇല്ല.

ചുമർചിത്ര രചനയിൽ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് (നാലു മാസം): യോഗ്യത- എഴാം ക്ലാസ് (വനിതകൾക്ക് മാത്രം), പ്രയപരിധിയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്‌സ് ഫീസിൽ 50 ശതമാനം ഇളവ് നൽകും. ഫോൺ: 0468 2319740, 9947739442,

NO COMMENTS