എല്ലാപേരെയും പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ക്യാൻസർ. കൊച്ചു കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും ക്യാൻസർ വരുന്നു. ക്യാൻസർ പിടികൂടിയാൽ അവസാന നിമിഷം വരെ പോരാടി ജീവിതം തിരിച്ചു പിടിച്ചവരുണ്ട്.ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചു പേടിച്ചു കഴിയുന്നവരുമുണ്ട് .രോഗത്തെക്കാളുപരി ക്യാൻസർ ചികിത്സയും ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ഭയപ്പെടുത്തുന്നു.
മനുഷ്യ ശരീരത്തിൽ കാൻസർ ഉണ്ടാകുന്നത് എങ്ങനെ, ചികിത്സാരീതികൾ, കീമോതെറാപ്പി ശരീരത്തിന് ഗുണം ചെയ്യുമോ,ക്യാൻസർ രോഗം വർദ്ധിക്കുന്നത് എന്തുകൊണ്ട്ഫോർത്ത് സ്റ്റേജ് എത്തിയ രോഗികളുടെ ചികിത്സ , സ്ഥാനാർബുദം പുരുഷന്മാരിലും,തുടങ്ങിയ നെറ്റ് മലയാളം ന്യൂസ് എഡിറ്റർ ഷാജഹാന്റെ ചോദ്യങ്ങൾക്ക് ഓങ്കോളജി വിഭാഗം ഡോ.ഗായത്രി ക്യാൻസർ ദിനത്തിൽ വിശദീ കരിച്ചു സംസാരിക്കുന്നു .