ബ്യൂണസ് അയേഴ്‌സ്: ഡിയേഗോ മറഡോണയുടെ മരണത്തിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല(66) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. 2020ല്‍ ഫുട്ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് അദ്ദേഹത്തിന്റെ ടീം മേറ്റും മുന്‍ ഗോള്‍ കീപ്പറുമായ ഉബാള്‍ഡോ ഫില്ലോള്‍ പറഞ്ഞു.
അര്‍ജന്റീനയെ ലോകകപ്പ് ഉയര്‍ത്താന്‍ സഹായിച്ച മികച്ച കോച്ചുകൂടിയായിരുന്നു അദ്ദേഹമെന്നും ഉബാള്‍ഡോ കൂട്ടിച്ചേര്‍ത്തു.1980ല്‍ മറഡോണയും സാബെല്ലയും അര്‍ജന്റീനയക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നു.അര്‍ജന്റീന 2014 ലെ ലോകകപ്പ് ഉയര്‍ത്തിയത് സാബെല്ലയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെയായിരുന്നു.