ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അര്‍ഹനായ എയര്‍മാര്‍ഷല്‍ അര്‍ജന്‍ സിങ്ങ് (90) അന്തരിച്ചു. ശനിയാഴ്ച ഡല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1965-ലെ ഇന്ത്യാ – പാകിസ്താന്‍ യുദ്ധത്തില്‍ വ്യോമസേനയെ നയിച്ച അര്‍ജന്‍ സിങ്ങിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് പരിഗണിച്ചാണ് വ്യോമസേനയുടെ ഏറ്റവും ഉയര്‍ന്ന ഫൈവ് സ്റ്റാര്‍ റാങ്കായ എയര്‍മാര്‍ഷല്‍ പദവി സിങ്ങിന് നല്‍കിയത്. വ്യോമ സേനയുടെ ചരിത്രത്തില്‍ അര്‍ജന്‍ സിങ്ങിന് മാത്രമാണ് എയര്‍മാര്‍ഷല്‍ പദവി ഇതുവരെ ലഭിച്ചിട്ടുള്ളത്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ ഇന്ത്യന്‍ വ്യോമസേനയിലെ പദവിയാണിത്.