പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

228

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ സംയമനം ദൗര്‍ബല്യമായി കരുതരുതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കും. രാവിലെ ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ബിപിന്‍ റാവത്ത് രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. പുതിയ മേധാവിയെ സൗത്ത് ബ്ലോക്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സൈന്യം സ്വീകരിച്ചത്. സീനിയോറിറ്റി മറകടന്നുള്ള തന്റെ നിയമനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സിലും മിലിറ്ററി സെക്രട്ടറീസ് ബ്രാഞ്ചിലും ചുമതലയേറ്റെടുത്ത ഉടന്‍ ബിപിന്‍ റാവത്ത് നിയമനങ്ങള്‍ നടത്തി. ജനറല്‍ ദല്‍ബീര്‍ സിംഗിന്റെ പിന്‍ഗാമിയായ ബിപിന്‍ റാവത്ത് കരസേനയുടെ ഇരുപത്തേഴാമത്തെ മേധാവിയാണ്.

NO COMMENTS

LEAVE A REPLY