ന്യൂഡല്‍ഹി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദി വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാണ് അര്‍ണബ് ഗോസ്വാമിക്ക് 24 മണിക്കൂര്‍ സുരക്ഷയൊരുക്കുക.ടെംസ് നൗ ചാനലില്‍ പാകിസ്താന്‍ കേന്ദ്രമായ തീവ്രവാദി സംഘടനകള്‍ക്കെതിരെ ഗോസ്വാമി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.