കാസറഗോഡ് : കോവിഡ്-19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലായ്- ആഗസ്ത് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍, പുതുക്കല്‍,സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്തംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും.
പാരാമെഡിക്കല്‍ യോഗ്യതകളൊഴിച്ചുള്ള മറ്റ് യോഗ്യതകള്‍ ഓഫീസില്‍ നിന്നും ചേര്‍ത്ത് നല്‍കുന്നതല്ല. കൈവല്യ, ശരണ്യ എന്നിവയുടെ വായ്പ തിരിച്ചടവ്,വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ നേരിട്ട് ഓഫീസില്‍ വന്ന് ചെയ്യാം. ഓണ്‍ലൈനായി ചേര്‍ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഡിസംബര്‍ 31 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെരിഫൈ ചെയ്താല്‍ മതി.2020 ജനുവരി മുതല്‍ സെപ്തംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക്,ഡിസംബര്‍ 31 വരെ പുതുക്കാം.
ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോണ്‍/ഇ മെയില്‍ മുഖാന്തിരം ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാം. ഫോണ്‍-0467 2209068.മെയില്‍- teehsdg.emp.lbr@kerala.gov.in