മലയാളികളുള്‍പ്പെട്ട കൊള്ളസംഘം മുംബൈയില്‍ പിടിയില്‍

178

വസായ്: അടച്ചിട്ട വീടുകള്‍ കുത്തിതുറന്ന് സ്ഥിരം മോഷണം നടത്തുന്ന മൂന്നു മലയാളികളുള്‍പ്പെടെയുള്ള കൊള്ളസംഘം പോലീസ് പിടിയില്‍. കഴിഞ്ഞ മാസം 10-ാം തീയതി ആനന്ദി ഹൗസിങ് കോളനിയില്‍ നടത്തിയ മോഷണത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ സംഘം പിടിയിലായത്. ബാബു പണിക്കര്‍, ഗിരീഷ്, മൊയ്തീന്‍ എന്നീ മലയാളികളും വിശാല്‍, ടിപ്യ എന്നിവരുമാണ് സംഘത്തില്‍ ഉണ്ടായത്. വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് വീടുകള്‍ കണ്ടു പിടിച്ച ശേഷം മാന്യമായ വസ്ത്രം ധരിച്ച്‌ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലെത്തി വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തുകയാണ് പതിവ്. പിടിയിലായവരുടെ പക്കല്‍ നിന്ന് 43000 രൂപ വിലയുള്ള ആഭരണങ്ങള്‍ കണ്ടെടുത്തു. മുംബൈ, താനെ, നവിമുംബൈ, പാല്‍ഖര്‍ ജില്ല എന്നിവിടങ്ങളിലെ അടച്ചിട്ട വീടുകളില്‍ ഇവര്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, കൊലപാതകശ്രമം തുടങ്ങി വിവിധ കേസുകളില്‍ പ്രതികളാണ് സംഘം.

NO COMMENTS

LEAVE A REPLY