മതം മാറിയ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍

209

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരാണ് കസ്റ്റഡിയിലായത്. ഫൈസലിന്‍റെ സഹോദരീ ഭര്‍ത്താവ് സ്ഥലത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണെന്നാണ് സൂചന. മതം മാറിയതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കസ്റ്റഡിയിലായ എട്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. എന്നാല്‍ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ട്. കൊലപാതകം നടത്തിയവരെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതിന്‍റെ തലേന്നാണ് ഫൈസലിനെ വെട്ടിക്കൊന്നത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് വരാന്‍ പോകുന്പോഴാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വിവരം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കൊലപാതകം അടുത്ത ബന്ധുക്കളുടെ അറിവോടെയാണ് നടന്നിരിക്കുന്നതെന്ന് ഫൈസലിന്‍റെ അമ്മ പ്രതികരിച്ചിരുന്നു. കൊണ്ടോട്ടി സി.ഐയ്ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഭാര്യയും രണ്ട് മക്കളും ഇയാള്‍ക്കൊപ്പം മതം മാറിയിരുന്നു. ഇതില്‍ ചില ബന്ധുക്കള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY