കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും സിപിഐ(എം) നേതാക്കളും കൊലപാതകക്കേസില്‍ അറസ്റ്റില്‍. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം മാക്സണ്‍, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2010ല്‍ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ നെടിയാറ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലാണു സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്.