ചെറുപ്പത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചയാളെ വലുതായി പോലീസില്‍ ജോലി നേടിയ ശേഷം യുവതി പിടികൂടി ജയിലിലടച്ചു

207

ലൂസിയാന: ചെറുപ്പത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചയാളെ വലുതായി പോലീസില്‍ ജോലി നേടിയ ശേഷം യുവതി പിടികൂടി ജയിലിലടച്ചു. അമേരിക്കയിലെ ലൂസിയാനയിലാണ് ത്രില്ലര്‍ സിനിമയെ വെല്ലുന്ന സംഭവം. തന്‍റെ ബന്ധു കൂടിയായ എര്‍ലിസ് ചൈസണ്‍ എന്നയാളെയാണ് ടെക്സാസ് പോലീസില്‍ ഉദ്യോഗസ്ഥയായ യുവതി നാല് വര്‍ഷം ജയിലിലടച്ചത്.ഇപ്പോള്‍ 27 വയസുള്ള യുവതിയെ ചെറുപ്പത്തില്‍ എര്‍ലിസ് പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു.എട്ടാം വയസ് മുതലാണ് പെണ്‍കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നത്. തന്നെ പീഡിപ്പിച്ചയാളോട് പ്രതികാരം ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം മനസില്‍ കൊണ്ടു നടന്ന യുവതി 2014ല്‍ താന്‍ പോലീസായി ജോലി നേടുന്നത് വരെ ഇതിനായി കാത്തിരുന്നു.ജോലി നേടിയ ഉടന്‍ യുവതി ചൈസണുമായി സ്വകാര്യ കൂടിക്കാഴ്ച ഒരുക്കി. ഒളിക്യാമറകളുമായാണ് യുവതി ചൈസണെ കാണാന്‍ എത്തിയത്. തുടര്‍ന്ന് പണ്ട് താന്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളെക്കുറിച്ച്‌ ചൈസണുമായി സംസാരിച്ചു. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താന്‍ പണ്ട് ചെയ്ത കാര്യങ്ങളെല്ലാം ചൈസണ്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. ഈ വീഡിയോ തെളിവാക്കിയാണ് ചൈസണെ യുവതി കുടുക്കിയത്.
Dailyhunt

NO COMMENTS

LEAVE A REPLY