ന്യൂഡല്‍ഹി: രണ്ടു വര്‍ഷമായി കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗോവിന്ദപുരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം. മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയേയും മകളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടുകാരുമായി പുറത്ത് പോയ സമയത്ത് ഇയാള്‍ കുട്ടിയെ ബോധം നശിക്കും വരെ പീഡനത്തിനിരയാക്കിയെന്നും കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും താന്‍ പീഡനത്തിനിരയാകാറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യപാനത്തിന് അടിമയാണെന്നും മുമ്ബ് സമീപവാസിയായ കുട്ടിയെ പീഡിപ്പച്ച കേസിലെ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.