ബദിയടുക്ക • ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കുണ്ടംകുഴി സ്വദേശികളായ യോഗീശ് (35), ജ്ഞനേന്ദ്ര കുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 5.5 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം ബദിയടുക്ക എക്സൈസ് റേഞ്ച് അധികൃതര്‍ പിടിച്ചെടുത്തു. രാവിലെ ഏഴ് മണിയോടെ ദേലമ്ബാടി കൊട്ട്യാഡിയില്‍ വാഹന പരിശോധനക്കിടെ പഞ്ചിക്കല്‍ ഭാഗത്ത് നിന്നും വരികയായിരുന്ന മോട്ടര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയില്‍ ബാഗില്‍ നിറച്ച 750 മില്ലിയുടെ അഞ്ച് കുപ്പി മദ്യം കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. മോട്ടര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റെന്നി ഫെര്‍ണാണ്ടസ്, പ്രിവന്‍റിവ് ഓഫീസര്‍ കെ.പി.ഗംഗാധരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ബി.എ.ശമില്‍ തുടങ്ങിയവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.