പഞ്ചാബ്: ജയില്‍ ചാടിയ ഖാലിസ്താന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റില്‍

251

ദില്ലി: പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റിലായി. ദില്ലിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മിന്റു അറസ്റ്റിലായത്. ആറ് പേരില്‍ ഒരാളാണ് ഇതിനകം പിടിയിലായത്. ജയില്‍ ആക്രമിച്ച്‌ തടവുകാരെ സഹായിച്ച ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് പഞ്ചാബിലെ പട്യാലയിലെ നാഭ സെന്‍ട്രല്‍ ജയിലിലെത്തിയ ആയുധ ധാരികളായ 12- 14 പേരാണ് സുരക്ഷആ ഗാര്‍ഡിനെ കത്തികൊണ്ട് ആക്രമിച്ച ശേഷം ജയിലിനുള്ളില്‍ കടന്ന് ഹര്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിച്ചത്. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനൊപ്പം അഞ്ച് ഗുണ്ടകളാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. പൊലീസ് യൂണിഫോമിലെത്തിയ ഭീകരരാണ് തടവുകാരെ ജയിലിന് പുറത്തെത്തിച്ച്‌ വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ സഹായിച്ചത്.

NO COMMENTS

LEAVE A REPLY