മലപ്പുറം • വ്യാജ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പൂക്കോട്ടൂര്‍ അറവങ്കര അബ്ദുസ്സമദിനെയാണ് (28) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാസ്പോര്‍ട്ട് ഒാഫിസറുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു സമദിനെ പിടികൂടിയത്. നാഷനല്‍ ഒാപ്പണ്‍ സ്കൂളിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു സമദ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്.