എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ അറസ്റ്റിലായി

231

ബംഗലുരു: എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ പിടിയിലായി. ബംഗലുരുവിലെ കെ ആര്‍ പുരത്ത് നിന്നും പണവുമായി മുങ്ങിയ ഡ്രൈവര്‍ ഡൊമിനിക്കിനെ ഇന്ന് രാവിലെയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്ത പോലീസ് സംഘം വീട്ടില്‍ നിന്നും 2000 ന്‍റെ നോട്ട് മാത്രമുള്ള 79.8 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഭാര്യ ഈവ്ലിന്‍ മേരി റോയി എന്ന 38 കാരിയെ പിടികൂടാനായതാണ് ഡൊമിനിക് സെല്‍വരാജിലേക്ക് പോലീസിനെ എത്തിച്ചത്. കേരളത്തിലെ പോട്ട ധ്യാനകേന്ദ്രത്തില്‍ നിന്നും 12 വയസ്സുള്ള മകനുമായി തിരിച്ചെത്തിയ ഈവ്ലിനെ ബനസ്വാദിയ്ക്ക് സമീപത്തെ കുല്ലാപ്പ സര്‍ക്കിളിലെ ഒരു ബന്ധു വീട്ടില്‍ വെച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഡൊമിനിക്കും നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് ഇവര്‍ വിവരം നല്‍കുകയായിരുന്നു. കേരളത്തില്‍ നിന്നും ഭാര്യയ്ക്കും മകനുമൊപ്പം തിരിച്ചെത്തിയ ഡൊമിനിക്ക് ആദ്യം ചെയ്തത് പോലീസ് തന്നെ തെരയുന്നുണ്ടെന്ന ചിന്തയില്‍ ഭാര്യയേയും മകനേയും ഒഴിവാക്കുകയായിരുന്നു. 12 ലക്ഷം രൂപയെടുത്ത ഇയാള്‍ ബാക്കി പണം അവരുടെ കയ്യില്‍ കൊടുത്ത് എവിടേയ്ക്കോ പോകുകയായിരുന്നു. എന്നാല്‍ താന്‍ എവിടെയാണ് എന്ന വിവരം ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നില്ല. മോഷ്ടിച്ച പണവുമായി വീട്ടിലേക്ക് പോയ ഡൊമിനിക് വീട്ടില്‍ ചെന്ന് ഭാര്യയേയും മകനെയും കൂട്ടി ആദ്യം ആന്ധ്രയിലെ ചിറ്റൂരിലേക്കും പിന്നീട് വെല്ലൂര്‍, ചെന്നൈ, കൃഷ്ണഗിരി, കോയന്പത്തൂര്‍, തമിഴ്നാട് പിന്നീട് ചാലക്കൂടി, പോട്ട എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്നു.

NO COMMENTS

LEAVE A REPLY