സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനി പിടിയില്‍

206

കൊച്ചി : പള്ളുരുത്തിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ആന്ധ്ര സ്വദേശിനി പിടിയില്‍. പള്ളുരുത്തി കല്ലുചിറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെ അനന്ത്പൂര്‍ സ്വദേശിയായ ജംഗോരിയെ അറസ്റ്റ് ചെയ്തത. പള്ളുരുത്തി കല്ലുചിറയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയെ ജംഗോലി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇവര്‍ കുട്ടിയുടെ കൈക്ക് പിടിച്ച്‌ തിരിച്ച്‌ പിടിച്ചുവലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെയും സഹോദരന്‍റെയും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജംഗോലിയെ പിടിച്ച്‌ പൊലീസില്‍ ഏല്‍പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസും രജിസ്റ്റര്‍ ചെയ്തു. പഴയ തുണികള്‍ ശേഖരിക്കാനായാണ് കൊച്ചിയിലെത്തിയതെന്ന് ജംഗോലി പൊലീസില്‍ മൊഴി നല്‍കി. ഇവരുടെ കൂടെയുണ്ടെയായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY