മൊഹാലി: പുതിയ 2000 രൂപയുടെ 42 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്ന് പേര്‍ മൊഹാലിയില്‍ പിടിയിലായി. ഒരു എം.ബി.എ.വിദ്യാര്‍ഥിനിയും ബന്ധുവുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കപുര്‍ത്തല സ്വദേശിനിയായ എം.ബി.എ. വിദ്യാര്‍ത്ഥിനി വിശാഖ വര്‍മ, ബന്ധു സിറക്പുര്‍ സ്വദേശി ബിടെക് വിദ്യാര്‍ഥി അഭിനവ് വര്‍മ, ഇവരുടെ ബിസിനസ് സുഹൃത്ത് ലുധിയാന സ്വദേശിയായ സുമന്‍ എന്നിവരാണ് പിടിയിലായത്. ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഓഡി കാറില്‍ സഞ്ചിരക്കുകയായിരുന്നു ഇവര്‍. പഴയ നോട്ട് സ്വീകരിച്ച് പുതിയത് മാറ്റിനല്‍കാനുള്ള യാത്രയിലായിരുന്നു ഇവരെന്ന് മൊഹാലി എസ്.പി. പര്‍മിന്ദര്‍ സിംഗ് അറിയിച്ചു. പുതുതായി ഇറങ്ങിയ 2000 രൂപ നോട്ടുകളുടെ വ്യാജപതിപ്പുകള്‍ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിച്ചെടുത്ത നോട്ടുകള്‍ ഫോട്ടോകോപ്പി അല്ലെന്നും യാഥാര്‍ഥ നോട്ടുകള്‍ പോലെ തന്നെയുണ്ടെന്നും പോലീസ് വ്യക്തമാക്കി.