രേഖകളില്ലാത്ത 20 ലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി അറസറ്റില്‍

202

കാസര്‍കോട് • രേഖകളില്ലാത്ത 20 ലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ അറസ്റ്റില്‍. ആര്‍ഡി നഗര്‍ ചൂരി സഹില ഹൗസില്‍ എം. അബ്ദുല്‍ഗഫൂര്‍ (42) ആണ് അറസ്റ്റിലായിത്. ഇയാളെ പൊലീസിനു കൈമാറും. മുംബൈയില്‍നിന്ന് ബസ് മാര്‍ഗം കാസര്‍കോട് എത്തിക്കാന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് പിടികൂടിയത്. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. ഒരു ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളും 19 ലക്ഷം രൂപ വരുന്ന 500ന്റെ നോട്ടുകളുമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ബാഗില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകള്‍. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY