കാമുകിയോടു പകതീര്‍ക്കാന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

180

കായംകുളം: പ്രണയബന്ധത്തില്‍നിന്നു പിന്‍മാറിയതിനെത്തുടര്‍ന്നു കാമുകിയോടു പകതീര്‍ക്കാന്‍ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കായംകുളം കൊച്ചിയുടെ ജെട്ടി പൂവന്‍ചിറ പുത്തന്‍വീട്ടില്‍ കണ്ണനെന്ന ഇരുപത്തേഴുകാരനാണ് അറസ്റ്റിലായത്. ഇരുപതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയും കണ്ണനും കുറച്ചുനാളായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പലയിടത്തും വച്ചു ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. എന്നാല്‍ നാലു മാസം മുമ്ബു പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും അടുത്തു. എന്നാല്‍ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചപ്പോള്‍ യുവതി തയാറായില്ല. വിവാഹം ചെയ്യണമെന്ന നിലപാടില്‍ യുവതി ഉറച്ചനിന്നപ്പോള്‍ കണ്ണന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഫോണില്‍ റെക്കോഡ് ചെയ്തതായിരുന്നു ദൃശ്യങ്ങള്‍. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞദിവസം വാട്സ്‌ആപ് ഗ്രൂപ്പുകളില്‍നിന്നാണ് യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം അറിഞ്ഞത്. പലരും പെണ്‍കുട്ടിയെ വിളിച്ചു മോശമായി പെരുമാറുകയും ചെയ്തു. ഇവരുടെ പേരിലും പരാതി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു കണ്ണന്റെ സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിലാണു കണ്ണനെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY