അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നല്‍കാതെ ഒളിവില്‍പ്പോയ അഹമ്മദാബാദ് സ്വദേശിയായ ബിസിനസുകാരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തു. മഹേഷ് ഷായെന്ന ബിസിനസുകാരനെ അഹമ്മദാബാദിലെ ചാനല്‍ സ്റ്റുഡിയോയില്‍ വച്ച് ആദായനികതി വകുപ്പ് അറസ്റ്റ് ചെയ്തത്. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ഒളിവില്‍പ്പോയത്. രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പണമാണ് തന്റെ കൈയിലുള്ളതെന്ന് മഹേഷ് ഷാ പറഞ്ഞു . കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്കില്‍ പെടാത്ത 13,860 കോടി രൂപ വെളിപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഐഡിഎസ് പദ്ധതിയുടെ അവസാന ദിനമായ സെപ്റ്റംബര്‍ മുപ്പതിനാണ് മഹേഷ് ഷാ ആദായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. വെളിപ്പെടുത്തിയ കള്ളപ്പണത്തിനു കെട്ടേണ്ട ആദ്യ ഘട്ട നികുതി 1560 കോടി അടയ്ക്കാനുള്ള തീയതി അവസാനിച്ചതിനെ തുടര്‍ന്ന് ഇംകം ടാക്സ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മഹേഷ് ഷായുടെ പക്കല്‍ ഇത്രയും ഭീമമായ തുക ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം. ഷാ ഒളിവില്‍ പോയിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ 15 ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളില്ലെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്.